Nkr Mattannur
ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുണ്ടെങ്കില്‍....ഇട നെഞ്ചില്‍ ഒരു വിങ്ങല്‍ ആവും....
________
മോഹങ്ങള്‍......
ബൈക്കില്‍ അവളവനോട് ചേര്‍ന്നിരുന്നു...തണുക്കുന്നുണ്ടോ ഏട്ടാ ,
ഒത്തിരി സ്നേഹത്തോടെയുള്ള ആ ചോദ്യത്തിന് അവനൊന്ന് മൂളുക മാത്രേ ചെയ്തുള്ളൂ...തണുത്ത പാതിരാ കാറ്റു വീശുന്നുണ്ടായിരുന്നു....എങ്കിലും അവരൊരുപാട് സന്തോഷത്തിലായിരുന്നു....
പുലരാറായിരിക്കുന്നു...ഒരുപാട് ദൂരം ഓടിയോ നമ്മള്‍...?
മം...!
രണ്ടു ജില്ലകള്‍ കടന്നിരിക്കുന്നു...
വിശക്കുന്നുണ്ടോ പൊന്നൂന് ...
ഉണ്ട്...
ഏട്ടനും വിശപ്പില്ലേ...?
അടുത്തു കാണുന്ന ഏതേലും ഹോട്ടലീന്ന് ഭക്ഷണം കഴിക്കാം....
എന്തായിരുന്നു നിന്‍റെ വലിയ മോഹം...
ഇപ്പോള്‍ ഈ യാത്ര ഒരിക്കലും തീരരുതേന്ന് മാത്രാ .....!!!
അതെന്താ...?
ഇപ്പോള്‍ ഈ നിമിഷം ഞാനാണ് ഈ ഭൂമിയിലെ ഏറ്റവും വലിയ ഭാഗ്യവതി....
ഒരിക്കലും ഞാന്‍ പ്രതീക്ഷിച്ചിരുന്നതല്ല ഈ കൂടിച്ചേരല്‍...
ഏട്ടനെ നഷ്ടപ്പടുത്തിയിട്ടൊരു ജീവിതം ഒരിക്കലും എനിക്കു വേണ്ടായിരുന്നു ...
ഒരുപാട് മോഹിച്ചിരുന്നു അച്ഛനും അമ്മയും ഒന്നനുഗ്രഹിച്ചാ ഈ കൈകളില്‍ പിടിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന്...
ഒരിക്കലും സഫലമാവില്ലെന്നറിയാന്‍ കഴിഞ്ഞു ....!!
ഇന്നലെയും പറഞ്ഞു അച്ഛന്‍ ആ മോഹം മനസ്സീന്ന് പറിച്ചു കളഞ്ഞേക്കാന്‍...മതി ഇനി ഒന്നും ഓര്‍ക്കില്ല....എനിക്കീ ഏട്ടന്‍ മതി....
ഏട്ടനും ഉണ്ടായിരുന്നില്ലേ മോഹങ്ങള്‍...?
അമ്മയെ ഓര്‍ത്താ വേദന...അമ്മയ്ക്ക് പൊന്നൂനെ ഇഷ്ടായിരുന്നു...അച്ഛനാ തടസ്സം...
അവളെ ഒഴികെ വേറെ ആരേ വേണേലും അവനോട് കെട്ടിക്കോളാന്‍ പറഞ്ഞു....!!
എന്തിനാ ഏട്ടാ അറിഞ്ഞോണ്ട് ഈ പട്ടിണി പാവത്തെ സ്നേഹിച്ചത്....
എത്ര വലിയ പണക്കാരായ മക്കളുടെ ആലോചനകള്‍ വന്നതായിരുന്നു...
മതീട്ടോ...സ്നേഹിച്ചു പോയി ...പണത്തെ
സ്നേഹിക്കാനറിയില്ലായിരുന്നു...
പൊന്നൂന്‍റെ ശാപം വാങ്ങിയിട്ട് ഒരു ജീവിതം വേണ്ടായിരുന്നു ....അതാണ് ഇവിടെ വരെ എത്തിയത്...മനസ്സീന്ന് പറിച്ചു കളയാന്‍ പോയിട്ട് ഒരു നിമിഷം പോലും മറക്കാനാവാത്തതാ ഈ മുഖം...
അറിഞ്ഞു കൊണ്ട് വേറൊരു പെണ്ണിനെ ചതിക്കാനോ...അവള്‍ക്കു കൊടുക്കാനൊരു ജീവിതമോ എന്‍റെ കയ്യിലില്ലായിരുന്നു ......!
എല്ലാം അറിയുന്ന ആളാണോ ഇങ്ങനെ ചോദിക്കുന്നേ....?
അവള്‍ക്കു സങ്കടം വന്നു...അവന്‍റെ പിറകില്‍ മുഖം ചേര്‍ത്തവള്‍ നിശബ്ദം തേങ്ങി....അവനെ മുറുകെ ചേര്‍ത്തു പിടിച്ചു.....
ഏട്ടാ ഒരിക്കലും എന്നെ തനിച്ചാക്കി എവിടേക്കും പോവരുത് ട്ടോ...
ഏട്ടന്‍ എവിടേക്ക് വേണേലും എന്നെ കൊണ്ടു പൊയ്ക്കോ...പൊന്നൂന്‍റെ വലതുകയ്യില്‍ ഏട്ടന്‍ എന്നും പിടിക്കണേ...എന്തും ഞാന്‍ സഹിച്ചോളാം...ഏതു വേദനകളേയും അതിജീവിച്ചോളാം..ഏട്ടനെന്നും ഒപ്പമുണ്ടെങ്കില്‍......
എത്ര രാത്രികള്‍ കരഞ്ഞിട്ടുണ്ടെന്നോ.....ഉറങ്ങാതെ നേരം പുലര്‍ത്തിയിട്ടുണ്ടെന്നോ....ഒന്നേ എപ്പോഴും മോഹിച്ചിട്ടുള്ളൂ...
ഒരുദിവസമെങ്കിലും ഈ ഏട്ടന്‍റെ സ്വന്തം പൊന്നു ആവാന്‍ കഴിയണേന്ന്.......!
അവരൊക്കെയെന്താ ഇങ്ങനെ ...നമ്മളെ അകറ്റിയിട്ട് ആരാ എന്താ നേടുന്നത്....ജീവച്ഛവമായൊരു മനസ്സോടെ പിന്നെ എന്തിനാ ഏട്ടാ ഒരു ജീവിതം....അതെന്താ ആരും മനസ്സിലാക്കാത്തത്....
ഇനിയെനിക്കു മരിച്ചാലും സങ്കടമില്ലാട്ടോ....ആരേയും ചതിച്ചിട്ടില്ല...ആരൊക്കെയോ വേദനിക്കുന്നുണ്ടാവാം അതവരുടെ പിടി വാശി കാരണമല്ലേ...!!
ഒരുപാട് കെഞ്ചി നോക്കിയിരുന്നു...ആരും സമ്മതിച്ചില്ലാലോ....ആര്‍ക്കും ഒരു സ്നേഹവും ഇല്ല ആരോടും ....!!
അവള്‍ക്കു തീരുന്നില്ല സങ്കടം ...
അവനില്ലാതെ ഈ പൊന്നു ഇല്ലാന്ന് അറിയാമായിരുന്നു എല്ലാര്‍ക്കും...
പണം കുറഞ്ഞു പോയൊരു പെണ്ണിന് ഒരു വിലയുമില്ലായിരുന്നു അവന്‍റെ അച്ഛന്....
ഈ ഏട്ടന്‍റെ കൈകളില്‍ കിടന്ന് മരിച്ചാല്‍ മതി പൊന്നൂന്....
അടുത്തടുത്ത് കിടത്തിയ രണ്ടു മേശമേല്‍ അനാഥരായ് അവര്‍ കിടന്നു....
അവന്‍റെ ആത്മാവ് അപ്പോള്‍ അവളോട് ചോദിച്ചു...ഇനിയെന്തെങ്കിലും മോഹമുണ്ടോ എന്‍റെ പോന്നൂന്....അവളുടെ വലതു കയ്യില്‍ അപ്പോഴുമവന്‍ പിടിച്ചിരുന്നു....
ആ ലോറി ഏട്ടന്‍ കണ്ടില്ലായിരുന്നോ....
കണ്ടിരുന്നു...പക്ഷേ നമ്മുടെ നേര്‍ക്കു തന്നെയല്ലേ പാഞ്ഞു വന്നത് ഇനി സൈഡില്ലായിരുന്നു ഒതുക്കാന്‍....
ഏട്ടാ നമ്മുടെ ശരീരം ഒരേ കുഴിമാടത്തിന്‍ വെച്ചാല്‍ എന്നും ഒരുമിച്ച് ഉറങ്ങാമായിരുന്നു....!!
അവനും അവള്‍ക്കും മുന്നേ ശബ്ദം നഷ്ടമായിരുന്നു....!!
( ഒരുപാട് പ്രണയിച്ചു പോയ രണ്ടു മനസ്സുകള്‍...പിരിയാനോ മറക്കാനോ ആവാത്തതിനാല്‍ ഒരു രാത്രി തടവറയില്‍ നിന്നും രക്ഷപ്പെട്ടു
ഓടിപോവുന്നു....
കാലമോ ദൈവമോ അവിടെയും അവര്‍ക്കു കൂട്ടു നിന്നില്ല..... എന്നാല്‍ അവസാന യാത്രയില്‍ അവരൊന്നായി തീര്‍ന്നു ....
അത്രയുമേ അവരും കൊതിച്ചിരുന്നുള്ളൂ....ഇനിയും പിരിയാനിടവരല്ലേന്ന് .......)
No comments:
Post a Comment